‘സ്നേഹത്തിന്റെ തട്ടുകട’ വയനാടിന് കൈത്താങ്ങാകാൻ എറണാകുളത്ത് തട്ടുകട നടത്തി ഡിവൈഎഫ്ഐ
വയനാടിന് കൈത്താങ്ങാകാൻ എറണാകുളത്ത് തട്ടുകട നടത്തി ഡിവൈഎഫ്ഐ. തട്ടുകടയിൽ നിന്ന് വേണ്ട ഭക്ഷണം കഴിച്ചവർ, അവിടെ സ്ഥാപിച്ച പെട്ടിയിൽ ഇഷ്ടമുള്ള തുക നിക്ഷേപിച്ചാണ് മടങ്ങിയത്. ടോൾ മേഖല കമ്മിറ്റിയുടെ സ്നേഹതട്ടുകടയിൽ സിനിമ താരങ്ങളും പിന്തുണയുമായി എത്തി.
എറണാകുളത്തെ ടോൾ ജംഗ്‌ഷനിലാണ് തട്ടുകട ആരംഭിച്ചത്. നമ്മൾ ഒരുപാട് ദുരിതങ്ങൾ കണ്ടവരാണ് ഒരിക്കലും മലയാളി സമൂഹം ഈ ദുരന്തം മറക്കില്ലെന്നും സുബീഷ് സുധി പറഞ്ഞു. വൈകാരിമായി വയനാടുമായി ബന്ധമുണ്ട്. നിഷ്‌കളങ്കരായ മനുഷ്യരാണ് വയനാട് ഉള്ളത്. സ്നേഹത്തിന്റെ മനുഷ്യന്മാരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടും ഡിവൈഎഫ്ഐ ചായക്കട തുറന്നു. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചത്.നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ചായ അടിച്ചായിരുന്നു അടിച്ചായിരുന്നു കടയുടെ ഉദ്ഘാടനം.ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു.
നേരിട്ട് പണം പിരിക്കാതെ വിവിധ രീതിയിൽ പണം കണ്ടെത്തുകയാണ്. മുമ്പ് റീസൈക്കിൾ കേരളയിലൂടെ 11 കോടി സമാഹരിച്ചതാണ് ഡിവൈഎഫ്‌ഐ. ഇത്തവണ ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ നടത്തിയുമാണ് വയനാടിനെ റീബിൽഡ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു.
മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങൾ സംഭാവന, വിവിധ ചടങ്ങുകളിൽ നിന്ന് വിഹിതം സമാഹരിക്കൽ, പുസ്തക വിൽപ്പന, വഴിയോരക്കച്ചവടം, പലഹാര നിർമാണം, വിൽപ്പന എന്നിവ വഴിയും പണം കണ്ടെത്തും.
Story Highlights : DYFI Thattukada in Eranakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here