Advertisement

വഖഫ് ഭേദ​ഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയിക്ക് വിട്ടു; സഭയിൽ പ്രതിപക്ഷ ബഹളം;ദേവസ്വം ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവരെ ഉൾപ്പെടുത്തുമോ എന്ന് പ്രതിപക്ഷം

August 8, 2024
Google News 2 minutes Read
Waqf Board Bill Amendment Loksabha updates

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് സർക്കാർ. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബിൽ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ സംയുക്ത പാർലമെന്ററി സമിതിയിക്ക് വിട്ടു. ശബ്ദവോട്ടോടെയാണ് ബിൽ അവതരണം നടന്നത്. ബിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പ്രതിപക്ഷം സഭയിൽ വിമർശിച്ചു. (Waqf Board Bill Amendment Loksabha updates)

40 ഭേദ​ഗതികളാണ് ബില്ലിൽ വരുത്തിയിരിക്കുന്നത്. ബില്ലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മുസ്ലീംലീഗ് ആരോപിച്ചു. ദേവസ്വം ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവരെ ഉൾപ്പെടുത്തുമോ എന്ന് കെ.സി.വേണുഗോപാൽ എം പി ചോദിച്ചു. ഐക്യം തകർക്കുന്ന ബില്ലെന്ന് സിപിഐഎമ്മും വിമർശിച്ചു. ഡിഎംകെയും തൃണമൂലും സമാജ്‍വാദി പാർട്ടിയും ബില്ലിനെ എതിർത്തപ്പോൾ എൻഡിഎ സഖ്യകക്ഷികൾ ബില്ലിനെ പിന്തുണച്ചു. ഭേദ​ഗതിയ്ക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും ഒരു മതവിഭാ​ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നതിനുള്ള ശ്രമമാണെന്നും മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആ‍ഞ്ഞടിച്ചു.

Read Also: ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് വഖഫ് ബില്ലിൽ ഭേ​ദ​ഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. മുസ്ലീങ്ങളോടുള്ള സ്നേഹമല്ല ബില്ലിനെ എതിർക്കുന്നതിനായി പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്നും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതായും കിരൺ റിജിജു പറഞ്ഞു. മക്കളുടെപേരിൽ സ്വത്തുക്കൾ വഖഫാക്കുമ്പോൾ (വഖഫ്-അലൽ-ഔലാദ്) സ്ത്രീകൾ ഉൾപ്പെടെ ആരുടെയും പിന്തുടർച്ചാവകാശം ഇല്ലാതാവില്ല, സർക്കാർ വസ്തുവകകൾ ഇനി വഖഫ് സ്വത്താവില്ല, ബോറ, അഘാഖനി വിഭാഗങ്ങൾക്ക് പ്രത്യേക വഖഫ് ബോർഡുകൾ, ബോർഡിന്റെ സി.ഇ.ഒ. മുസ്‌ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി, വഖഫ് രജിസ്‌ട്രേഷൻ പോർട്ടൽ വഴി, മുഴുവൻ വിവരങ്ങളും പോർട്ടലിൽ ഫയൽ ചെയ്യണം തുടങ്ങിയ ഭേദ​ഗതികളാണ് ബില്ലിലുള്ളത്.

Story Highlights : Waqf Board Bill Amendment Loksabha updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here