തിരുവനന്തപുരത്ത് കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം; CCTV ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. അതിഥി തൊഴിലാളിയായ അസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് തംസിനേയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. പെൺകുട്ടി ബാഗുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാവില 10.30നുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ചുവന്ന ലഹങ്കയാണ് ധരിച്ചിരിക്കുന്നത്.
പെൺകുട്ടിയുടെ കൈയിൽ ഒരു ബാഗ് ഉണ്ടെന്ന് ഡിസിപി ഭരത് റെഡ്ഡി പറഞ്ഞു. നിർണായക മണിക്കൂറുകൾ നഷ്ടമായി എന്ന് ഡിസിപി പറഞ്ഞു. അത് വലിയ പ്രതിസന്ധി ഉണ്ടാക്കി. രണ്ട് കിലോമീറ്റർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്ന് ഡിസിപി പറഞ്ഞു. റെയിൽ സ്റ്റേഷനുകളിലും റെയിൽ പൊലീസിലും വിവരം നൽകിയിട്ടുണെന്ന് ഡിസിപി വ്യക്തമാക്കി. രാത്രി മുഴുവൻ തിരച്ചിൽ നടത്തും. കുട്ടി പിണങ്ങി പോയ സാധ്യതയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഡിസിപി പറഞ്ഞു.
നാല് മണിക്ക് അസമിലേക്ക് ട്രെയിൻ ഉണ്ടായിരുന്നു. ആ വിവരം കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിസിപി പറഞ്ഞു. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്‌മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്മീൻ.
Story Highlights : Search intensified for the 13 year old girl who went missing in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here