Advertisement

മമ്മൂട്ടിക്ക് ടൂറിസം വകുപ്പിന്റെ പിറന്നാൾ സമ്മാനം; ചെമ്പിൽ പ്രത്യേക ടൂറിസം പദ്ധതി

September 7, 2024
Google News 2 minutes Read
mammootty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പിനെ മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റുന്നത് കൂടാതെ വിപുലമായ പദ്ധതികളും ഇവിടെ നടപ്പിലാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നായ ചെമ്പ് ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായതാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ശ്രീ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ,
ഒപ്പം ടൂറിസം വകുപ്പിൻ്റെ
പിറന്നാൾ സമ്മാനവും..

നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിൻ്റെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.

എന്നാൽ രാഷ്ട്രീയ സിനിമ മേഖലയിലുള്ളവർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഫേസ്‍ബുക്ക് പോസ്റ്റിൽ ആശംസ നേർന്നത്. ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി കമന്റുകൂടി വന്നതോടെ പോസ്റ്റ് വൈറലായി.

നടൻ മോഹൻലാലും മമ്മൂട്ടിക്ക് ആശംസകളുമായി രം​ഗത്തെത്തി. മമ്മൂട്ടിയെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക’ എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.

പി രാജീവ്, പി എ മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല, സുരേഷ് ​ഗോപി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, നടനും മകനുമായ ദുൽഖർ സൽമാൻ തുടങ്ങി രാഷ്ട്രീയ സിനിമ രം​ഗത്തുള്ള നിരവധി പ്രമുഖരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.

Read Also: ഇരുപത്തിയഞ്ചുകാരന്റെ സിനിമാമോഹം, കാലചക്രം മുതൽ ഡൊമിനിക് വരെ എത്തിയ മമ്മൂക്ക

ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് മമ്മൂട്ടി. പതിവുപോലെ നിരവധി ആരാധകരാണ് രാത്രി 12 മണിക്ക് കൊച്ചിയിലെ വീടിനുമുന്നിൽ ആശംസകൾ നേരാനെത്തിയത്. എന്നാൽ ആരാധകരെ നിരാശരാക്കാതെ വീഡിയോ കോളിലെത്തിയ അദ്ദേഹം സന്തോഷം പങ്കുവെച്ചു. ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു.

Story Highlights : Birthday gift to Mammootty from kerala tourism department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here