Advertisement

ആയുര്‍വേദ ചികിത്സ, ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല

September 9, 2024
Google News 1 minute Read

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തില്ല.

ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ പിയുടെ വിശദീകരണം. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയിക്കാമെന്നും പറഞ്ഞിരുന്നു.

Story Highlights : ep jayarajan chadayan govindan memorial programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here