Advertisement

ഡോ. വന്ദനാദാസിന്റെ സ്മരണക്കായി ക്ലിനിക്; വൈകിട്ട് ഗവർണർ ഉദ്ഘാടനം ചെയ്യും

October 10, 2024
Google News 2 minutes Read

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി നിർമിച്ച ക്ലിനിക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്. പ്രാർത്ഥനാ ഹാളിന്റെ സമർപ്പണം രാവിലെ ഏഴ് മണിക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. രമേശ് ചെന്നിത്തല എംഎൽഎ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും.

ഫാർമസിയും ലാബും ഡോക്ടർ വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ് അറിയിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ കുടുംബവീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.

Story Highlights : Governor will inaugurate Dr. Vandana Das Memorial Clinic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here