Advertisement

‘പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; കെ മുരളീധരൻ മറ്റ് കോൺ​ഗ്രസുകാരെ പോലെയല്ല’; എകെ ബാലൻ

November 11, 2024
Google News 2 minutes Read

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എ കെ ബാലൻ. കെ മുരളീധരൻ വരെ ഇക്കാര്യം സമ്മതിച്ചു കഴിഞ്ഞു. എൽഡിഎഫിന്റെ വിജയം അട്ടിമറിക്കാൻ ആണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നത്.

സംശയമുള്ള എല്ലാ സ്ഥലത്തും പോലീസും എക്സൈസും ഇലക്ഷൻ കമ്മീഷനും പരിശോധന നടത്തണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ തെളിവാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെ മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നത് എന്നു പറഞ്ഞതോടെ എല്ലാം എല്ലാവർക്കും ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു.

Read Also: “സീപ്ലെയിൻ ഞങ്ങളുടെ കുട്ടി; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു”, കെ മുരളീധരൻ

കെ മുരളീധരൻ തികഞ്ഞ ആർഎസ്എസ് വിരുദ്ധനാണ്. കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നയാളാണ് മുരളീധരൻ. മറ്റുള്ള കോൺഗ്രസുകാരെ പോലെ അല്ല മുരളീധരനെന്ന് എകെ ബാലൻ പറഞ്ഞു. മുരളിയുമായി നല്ല മാനസിക ബന്ധം ഉണ്ടായിരുന്നു. കരുണാകരന്റെ കുടുംബവുമായി ബന്ധമുള്ള ഒട്ടേറെ കോൺഗ്രസുകാർ സിപിഐഎമ്മിനെ എതിർക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പെട്ടി വിവാദത്തിൽ സിപിഐഎം നേതാക്കൾക്കിടയിലെ ഭിന്നാഭിപ്രായത്തിലും എകെ ബാലൻ പ്രതികരിച്ചു. കൃഷ്ണദാസ് പറഞ്ഞതും ജില്ലാ സെക്രട്ടറി പറഞ്ഞതും ഒരേ കാര്യം തന്നെയെന്ന് എ കെ ബാലൻ പറഞ്ഞു. വിവിധ ആളുകൾ പറയുമ്പോൾ പല രൂപത്തിൽ ആയിരിക്കും അത് പറയുക. ഫെനി നൈനാൻ അലക്ക് പണിയാണോ എന്ന് എ കെ ബാലൻ ചോദിച്ചു.

Story Highlights : AK Balan praised congress leader K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here