പാരീസിലെ മനുഷ്യ മൃഗശാലയും അടിമ കച്ചവടവും; ചർച്ചയായി ഫോട്ടോഗ്രാഫ്

മനുഷ്യൻ അവന്റെ ഏറ്റവും വികൃതമായ മുഖം കാണിച്ച സന്ദർഭങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. അവയിൽ തന്നെ ഏറ്റവും നെറികെട്ടതും ആരും ഓർക്കാൻ ആഗ്രഹിക്കാത്തതുമായ അധ്യായമാവും അടിമക്കച്ചവടത്തിന്റെ ചരിത്രം. അടുത്തിടെ റെഡിറ്റിൽ വൈറൽ ആയ ഒരു പഴയ ഫോട്ടോഗ്രാഫ് കാട്ടിത്തരുന്നത് മൃഗശാലയുടെ മാതൃകയിൽ മനുഷ്യരെ കാഴ്ചവസ്തുവാക്കിയ കാലത്തെയാണ്. 1905ൽ പാരീസിൽ ഉണ്ടായിരുന്ന ഒരു മനുഷ്യ മൃഗശാലയുടെ ഫോട്ടോഗ്രാഫ് ആണ് റെഡിറ്റിൽ ചർച്ചാവിഷയം ആയത്.

ഒരു നീന്തൽ കുളത്തിലേക്ക് ചാടുന്ന ആഫ്രിക്കൻ വംശജർ, അവ നോക്കി നിൽക്കുന്ന കാഴ്ചയിൽ സമ്പന്നരെന്ന് തോന്നിക്കുന്ന വെള്ളക്കാരുമാണ് ചിത്രത്തിലുള്ളത്. പോസ്റ്റിന്റെ ക്യാപ്‌ഷനിൽ, യൂറോപ്പിലും അമേരിക്കയിലും നിലനിന്നിരുന്ന മനുഷ്യ മൃഗശാലകളിൽ ഏഷ്യക്കാരെയും അമേരിക്കയിലെയും ആഫ്രിക്കയിലെയും തദ്ദേശീയരെയും പ്രദർശിപ്പിച്ചിരുന്നു, ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള അവസാനത്തെ മനുഷ്യ മൃഗശാല അടച്ചു പൂട്ടിയത് 1958ൽ മാത്രമാണ് എന്ന് കാണാം. കൊളോണിയൽ കാലത്ത് ആയിരക്കണക്കിന് ആളുകളാണ് ഇവിടം സന്ദർശിച്ചത്. അടിമകച്ചവടത്തിനായി പിടിച്ചു വെക്കുന്ന കറുത്ത വർഗ്ഗത്തിൽ പെട്ട മനുഷ്യരെ കൂട്ടിലടച്ചും നിർബന്ധപൂർവ്വം പല തരത്തിലുള്ള കായിക പ്രവൃത്തികളിൽ ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തി വെള്ളക്കാരന്റെ ഒരു വിനോദമായിരുന്നു.
1897ൽ ബെൽജിയം രാജാവായിരുന്ന ലിയോപോൾഡ് രണ്ടാമൻ ടെർവുറനിൽ നടന്ന ഒരു കൊളോണിയൽ എക്സിബിഷനിൽ പ്രദർശിപ്പിക്കാനായി സ്ത്രീകളും കുട്ടികളും അടക്കം 267 പേരെയാണ് കടത്തിയത്.

ഇവരെ ദിവസങ്ങളോളം മൃഗങ്ങളെപ്പോലെ പ്രദർശിപ്പിച്ചിരുന്നതിനാൽ കോംഗോലീസ് വർഗത്തിൽ പെട്ട 6 പുരുഷന്മാരും ഒരു സ്ത്രീയും ന്യൂമോണിയയും ഇൻഫ്ലുവെൻസയും പിടിപെട്ട് മരിച്ചു പോയിരുന്നു. 1950 കളിൽ വരെ ഈ അസമത്വം നിലനിന്നിരുന്നു എന്നതാണ് ഞെട്ടിക്കുന്ന ഒരു വസ്തുത. “എനിക്ക് മനസിലാകുന്നില്ല, സഹാനുഭൂതി കണ്ടുപിടിച്ചത് 1900ങ്ങൾക്ക് ശേഷമാണോ?, ഇത്തരം സംഭവങ്ങൾ നടന്നിട്ട് അധികം കാലമായില്ല എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു, എന്നൊക്കെയാണ് പോസ്റ്റിനു കീഴിൽ പലരുടെയും കമന്റുകൾ.
Story Highlights :The human zoo and the slave trade in Paris; Photograph as discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here