Advertisement

ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവൻ കൈമാറി, നിർണായക ഫയൽ രേഖ ട്വന്റിഫോറിന്

November 11, 2024
Google News 1 minute Read
case against n prashant

ഐഎഎസ് തലപ്പത്തെ പോരിൽ നിർണായക ഫയൽ രേഖ ട്വന്റി ഫോറിന്. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവൻ കൈമാറിയെന്ന് വ്യക്തമാക്കുന്നതാണ് രേഖ. ഫയൽ മാറ്റത്തിൽ വീഴ്ച വരുത്തിയെന്നും ഫയൽ കാണ്മാനില്ലെന്നുമായിരുന്നു ആക്ഷേപം. 2024 മെയ് 13ന് വകുപ്പ് മന്ത്രിയിൽ നിന്ന് രേഖകൾ അഡിഷണൽ ചീഫ് സെക്രട്ടറി കൈപ്പറ്റി.

എ ജയതിലകിന്റെ ഓഫിസിൽ നിന്നും ഫയലുകൾ കെ ഗോപാലകൃഷ്‌ണന് കൈമാറിയെന്നാണ് രേഖ. എ.ജയതിലകിന്റെ ഓഫീസിൽ നിന്നും രേഖകൾ കെ.ഗോപാലകൃഷ്ണന് കൈമാറിയെന്നും ഉത്തരവിൽ സ്ഥിരീകരിക്കുന്നു. രേഖകൾ കാണാനില്ല എന്ന റിപ്പോർട്ട് എ.ജയതിലക് സമർപ്പിക്കുന്നത് 2024 ആഗസ്റ്റിൽ. വ്യാജ റിപ്പോർട്ട് ചമച്ചുവെന്നായിരുന്നു എൻ.പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പിന്നാലെ ഇത് പരസ്യ പോരിലേക്കും വഴി വെച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് IAS മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി എ ജയതിലകാണെന്ന ഫേസ്ബുക്ക് കമന്റിലെ അധിക്ഷേപത്തിന് പിന്നാലെയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജയതിലക് ഐഎഎസിൻറെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് എൻ പ്രശാന്ത് അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. തനിക്കെതിരെ ദിനപത്ര ത്തിന് വാർത്ത നൽകുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, ‘സ്പെഷൽ റിപ്പോർട്ടർ’ എന്നാണ് ജയതിലകിനെ വിമർശിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു.

മതാടിസ്ഥാനത്തിൽ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനുമുണ്ട് പരിഹാസം. സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎസുകാർ ഉണ്ടെന്നും ചിലരുടെ ഓർമ്മശക്തി ആരോ ഹാക്ക് ചെയ്തെന്നുമാണ് പരിഹാസം. ഈ പോസ്റ്റിനു താഴെ വന്ന കമന്റിന് മറുപടിയായി ജയതിലക് ഐഎഎസ് മാടമ്പള്ളിയിലെ ചിത്ത രോഗി എന്നും അധിക്ഷേപിച്ചു. പ്രശാന്ത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഉന്നതി സി ഇ ഒ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സുപ്രധാന ഫയലുകൾ കാണാതായെന്നും ഈയടുത്ത് ജയതിലക് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രശാന്തിനെ മാറ്റി കെ ഗോപാലകൃഷ്ണനെ ആയിരുന്നു പിന്നീട് സിഇഒ ആക്കിയത്. ഈ അതൃപ്തിയാണ് പരസ്യപോരിലേക്ക് എത്തിയത്.

Story Highlights : unnathi file missing report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here