അബ്ദുറഹീമിന്റെ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3 മണിക്കാണ് കേസ് പരിഗണിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം സൗദി സമയം പന്ത്രണ്ടര മണിയോടെയാണ് അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ മാറ്റി വെച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുറഹീമും, അഭിഭാഷകനും കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് 4 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങൾഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്നാണ് സഹായമതി വിലയിരുത്തുന്നത്.
ഇന്ന് മോചന ഉത്തരവ് ഉണ്ടായാൽ റിയാദ് ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീമയിന് നാട്ടിലേക്ക് മടങ്ങാന് സാധിക്കും. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്. കൊല്ലപ്പെട്ട സൌദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നല്കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. സാങ്കേതിക പ്രശ്നങ്ങളും പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസുമാണ് ജയിൽ മോചനം വൈകാന് കാരണം എന്നാണ് സൂചന. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുംഎന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും, കൂടുംബവും, നിയമ സഹായ സമിതിയുമെല്ലാം.
Story Highlights : Riyadh court consider Kerala’s Abdul Rahim case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here