Advertisement

‘സിപിഐഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണ്, മുനമ്പത്ത് ക്രിസ്ത്യാനികളെയും വഞ്ചിച്ചു’: പി വി അൻവർ

December 30, 2024
1 minute Read

സിപിഐഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണെന്ന് പി വി അൻവർ എംഎൽഎ. മുനമ്പത്ത് ക്രിസ്ത്യാനികളെയും സിപിഐഎം വഞ്ചിച്ചു. വനം വകുപ്പ് മന്ത്രി ഡമ്മി മിനിസ്റ്ററാണ്. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല എന്ന് അൻവർ പറയുന്നു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തോമസ് കെ തോമസിന് പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ട്. തോമസ് കെ തോമസ് മന്ത്രി ആയിരുന്നേൽ ഈ വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. അത് കൊണ്ട് ആണ് ഡമ്മി മിനിസ്റ്ററെ വെച്ച് കൊണ്ടിരിക്കുന്നത്. പാണക്കാട് തങ്ങൾ വർഗീയവാദി ആണെന്നാണ് സ്വരാജ് പറഞ്ഞത്

ഉപ്പുവച്ച കലം പോലെയാണ് സിപിഐഎം. ലീഡർഷിപ് ക്യാൻസർ ആയി മാറുകയാണ്. എനിക്ക് ശേഷം പ്രളയം അതാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിവരമുള്ള ഒരു സ്വതന്ത്രനെയും സിപിഐഎമ്മിന് ഇനി കിട്ടില്ല. പാർട്ടിയെ നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ ആർഎസ്എസിന്റെ കരാർ ഏറ്റെടുത്തിരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം വിമ‍ർശിച്ചു.

Story Highlights : P V Anvar Against CPIM and Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top