Advertisement

അട, വട മുതൽ പഴംപൊരി വരെ; നാവിന് പ്രിയപ്പെട്ടവയ്ക്കെല്ലാം നികുതി കൂടാൻ സാധ്യത; സാമ്പത്തിക സർവേയിലെ സൂചന

January 31, 2025
Google News 1 minute Read

ബേക്കാചിയെന്ന് തൊട്ട് ഏത്തക്കാപ്പം വരെ, മലയാളിയുടെ പ്രിയപ്പെട്ട പഴംപൊരിക്ക് പേര് പലതാണ്. ഏറ്റവും ജനപ്രിയമായ ഈ പഴംപൊരിക്ക് ഇനി 18 ശതമാനം നികുതി കൊടുക്കേണ്ടി വരമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഹാർമണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ അടിസ്ഥാനത്തിൽ വേർതിരിച്ച് ആഹാര സാധനങ്ങൾക്ക് നികുതി ഈടാക്കാനാണ് സാമ്പത്തിക സർവേ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ പഴംപൊരി, അട, വട തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതി ഘടനയിലേക്ക് ഉയർത്തപ്പെടും.

പാര്‍ട്‌സ് ഓഫ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് എന്നതിന് കീഴിലാണ് പഴംപൊരി വരേണ്ടത്. എന്നാല്‍ കടലമാവ് ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനാലാണ് ഉയര്‍ന്ന നികുതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. പരിപ്പുവട, ഉഴുന്നുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്‌ലറ്റ്, ബര്‍ഗര്‍, പപ്‌സ് തുടങ്ങിയവയ്ക്കും 18 ശതമാനമാണ് നികുതി. ഉണ്ണിയപ്പം പോലുള്ളവ ഇനിയും അഞ്ച് ശതമാനം ജിഎസ്‌ടിയിൽ തുടരും. ചിപ്‌സ്, പക്കാവട, അച്ചപ്പം, മിക്‌സ്ചര്‍, കാരസേവ, ശര്‍ക്കര ഉപ്പേരി, ഉരുളക്കിഴങ്ങ് – കപ്പ ചിപ്‌സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് ജിഎസ്ടി.

ഹാർമണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ അടിസ്ഥാനത്തിലാണ് ലോകമാകെ ഇത്തരം ആഹാര സാധനങ്ങൾക്ക് നികുതി നിശ്ചയിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നികുതി നിരക്കുകൾ നിശ്ചയിക്കുന്നത് ജിഎസ്ടി കൗൺസിലാണ്. ബജറ്റിൽ നാളെ ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Story Highlights : banana fritter caught in tax tangle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here