Advertisement

‘എസ് രാജേന്ദ്രൻ RPI യിൽ ചേരുന്നതിൽ സന്തോഷം, പ്രഖ്യാപനം ഉടനുണ്ടാകും’; രാംദാസ് അത്താവലെ

April 4, 2025
Google News 2 minutes Read
athewale

ദേവികുളം മുൻ എം എൽ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ റിപ്പബ്ലിക്കാൻ പാർട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിട്ടാണ് എൻഡിഎ മുന്നണിയിൽ എത്തുന്നത്. രാജേന്ദ്രൻ ആർപിഐയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നും കേരളത്തിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാകുമെന്നും ആർപിഐ പാർട്ടി ചെയര്മാനും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞു. എസ് രാജേന്ദ്രനുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചർച്ച.പാർട്ടി പ്രവേശനം സംബന്ധിച്ച് ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്

ആർപിഐ (അത്താവാലെ) വിഭാഗവുമായി മാസങ്ങളായി രാജേന്ദ്രൻ ചർച്ചകൾ ആരംഭിച്ചിട്ട്. കോട്ടയത്ത് നിന്നുള്ള ബിജെപി നേതാവ് എൻ ഹരിയാണ് എസ് രാജേന്ദ്രനെ ബിജെപി പാളയത്തിൽ എത്തിക്കാൻ ആദ്യഘട്ടം മുതൽ ചുക്കാൻ പിടിക്കുന്നത്. സിപിഐഎമ്മുമായി കുറേക്കാലമായി അകൽച്ചയിലാണ് എസ് രാജേന്ദ്രൻ. ഇതിനിടെ ബിജെപി നേതാക്കൾക്കൊപ്പം എസ് രാജേന്ദ്രൻ പൂജയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കോട്ടയത്തെ ബിജെപി നേതാവ് എൻ ഹരിയുടെ വീട്ടിൽ നടന്ന പൂജയിലാണ് പങ്കെടുത്തത്. കുമ്മനം രാജശേഖരൻ, എം ടി രമേശ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് രാജേന്ദ്രൻ ചടങ്ങിൽ എത്തിയത്.

Story Highlights : S Rajendran to join Republican Party of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here