‘സാമ്പത്തിക തട്ടിപ്പുകൾ നടക്കുമ്പോൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കൈ കഴുകാൻ ആകില്ല’: വി മുരളീധരൻ

മാസപ്പടി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആടിനെ പട്ടിയാക്കുന്ന സമീപനം ആണ് സ്വീകരിച്ചതെന്ന് ബിജെപി നേതാവ് എം വി ഗോവിന്ദൻ. കേസ് രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൻ്റെ കൈകൾ ശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി എന്ത് സേവനം നൽകിയതിനാണ് മകൾക്ക് കരിമണൽ കമ്പനിയിൽ നിന്ന് പണം കിട്ടിയത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുരളീധരൻ വിമർശിച്ചു.
സാമ്പത്തിക തട്ടിപ്പുകൾ നടക്കുമ്പോൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കന്മാർക്കും കൈ കഴുകാൻ ആകില്ല. മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ യോഗ്യത ഇല്ല. മുഖ്യമന്ത്രി രാജി വയ്ക്കണം. അന്വേഷണം തുടങ്ങിയപ്പോൾ കോൺഗ്രസിനുണ്ടായിരുന്നത് സിപിഐഎമ്മിനെ സഹായിക്കുന്ന സമീപനമെന്നും വി മുരളീധരൻ വ്യക്തമാക്കി.
അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ വരുന്ന നാളുകള്‍ വിദൂരമല്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എൽ.എ. പറഞ്ഞു. ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്.
Story Highlights : V Muraleedharan against Pinarayi Vijayan on masappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here