യുഎഇയിലെ സ്കൂളുകളിൽ ഇനിമുതൽ എഐ പഠനവും ; പുതിയ പാഠ്യപദ്ധതിക്ക് അംഗീകാരം

യുഎഇയിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.കിൻറഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉൾപെടുത്താൻ ആണ് പുതിയ തീരുമാനം. ദുബായ് ഭരണാധികാരി തന്റെ എക്സ് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Read Also: പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി
‘അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ ഭാവി തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു പാഠ്യ വിഷയമായി ഉൾപെടുത്താൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത അധ്യയനവർഷത്തിൽ കിൻറര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെ ഇത് നിർബന്ധമാക്കും.ലോകത്തിന്റെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാഠ്യപദ്ധതിയിൽ ഉൾപെടുത്താനായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രമങ്ങളെ ഭരണകൂടം അഭിനന്ദിക്കുന്നു. അതോടൊപ്പം ഈ പുതിയ സാങ്കേതികവിദ്യയുടെ ധാർമ്മിക വശങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക, ഡാറ്റ, അൽഗോരിതം, ആപ്ലിക്കേഷനുകൾ, അപകടസാധ്യതകൾ, സമൂഹവുമായും ജീവിതവുമായും ഉള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്’ അദ്ദേഹം എക്‌സിൽ കുറിച്ചു.
Story Highlights : AI will now be taught in schools in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here