Advertisement

വേടനെതിരായ നടപടി; ‘വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കം’; വിമർശനവുമായി CPI സംഘടനാ ജോയിന്റ് കൗൺസിൽ

May 5, 2025
Google News 2 minutes Read

റാപ്പർ വേടനെതിരായ നടപടിയിൽ വനം വകുപ്പിനെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ. വനംമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്നും, വേടനെ വേട്ടയാടിയവർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ആവശ്യപ്പെട്ടു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണെന്ന് അദേഹം വിമർശിച്ചു.

ഉദ്യോഗസ്ഥർ തലച്ചോർ പ്രവർത്തിപ്പിക്കണം. നാട്ടിൽ ജനാധിപത്യ ഭരണമെന്ന് മറക്കരുതെന്നും ജയശ്ചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. ഉദ്യോ​ഗസ്ഥരുടെ ദാർഷ്ട്യവും ധിക്കാരവും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം.വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കമെന്നും ജോയിന്റ് കൗൺസിൽ വിമർശിച്ചു.

Read Also: വിവാദങ്ങൾക്കിടെ ഇടുക്കിയിൽ ഇന്ന് വേടന്റെ റാപ്പ് ഷോ; പരിപാടി എന്റെ കേരളം പ്രദർശന വിപണന മേളയിൽ

അതേസമയം വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28 ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി.

Story Highlights : CPI Organizational Joint Council criticizes against Forest department in Vedan case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here