തുര്‍ക്കി നാവികസേനയുടെ കപ്പല്‍ കറാച്ചി തീരത്ത്

പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായതിനിടെ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാകിസ്താനിലെ കറാച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്. തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സമുദ്രവ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലെത്തിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരിക്കിലും കപ്പല്‍ ഇപ്പോള്‍ കറാച്ചി തീരം തൊട്ടതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. (Turkish Navy Ship Arrives In Pakistan)
ഖി തുറമുഖത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ വന്നുചേര്‍ന്നതായി പാകിസ്താന്‍ നാവികസേന സ്ഥിരീകരിച്ചു. പാകിസ്താന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണ് തുര്‍ക്കി കപ്പലിനെ തുറമുഖത്ത് സ്വീകരിച്ചത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ പബ്ലിക് റിലേഷന്‍സാണ് മാധ്യമങ്ങളെ അറിയിച്ചത്.
Story Highlights : Turkish Navy Ship Arrives In Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here