Advertisement

ക്രിസ്ത്യൻ സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ല് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു

May 9, 2025
2 minutes Read

പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്ര​മണത്തിലാണ് സ്കൂൾ തകർന്നത്. രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു. 7 പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരിക്കേറ്റു.

മരിച്ച വിദ്യാർത്ഥികൾ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അവരുടെ വീടുകൾ സ്കൂളിന്റെ അതിർത്തി മതിലിനോട് ചേർന്നായിരുന്നു. പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താൻ‌ ഷെല്ല് ആക്രമണം ശക്തമാക്കിയത്.

Read Also: ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആ​ഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

പാക് പട്ടാളം ആരാധനാലയങ്ങൾ ആക്രമിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമമെന്നും പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കി. ഗുരുദ്വാര ആക്രമിച്ചത് ഇന്ത്യയെന്നത് പാകിസ്താന്റെ നുണപ്രചരണമാണെന്നും വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി പറഞ്ഞു. ആരാധനലയങ്ങൾ ആക്രമിച്ചു എന്ന പ്രചാരണത്തിലൂടെ വർഗീയ മുതലെടുപ്പും പാകിസ്താൻ നടത്തുന്നുവെന്ന് അദേഹം പറഞ്ഞു.

Story Highlights : Two children killed in Pakistani shelling on Christian school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top