Advertisement

മലയാളികൾ സെറ്റിൽ ഒറ്റക്കെട്ടാണ്, അവർക്കൊപ്പം പ്രവർത്തിക്കാൻ ഏറെയിഷ്ടം ; ലോകേഷ് കനഗരാജ്

May 11, 2025
Google News 4 minutes Read

കൂലി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട സിനിമ നിരൂപകൻ സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമ പ്രവർത്തകരെപ്പറ്റി വാചാലനായി സംവിധായകൻ ലോകേഷ് കനഗരാജ്. സംവിധാനം ചെയ്ത വിക്രം, കൂലി എന്നെ ചിത്രങ്ങളിലെല്ലാം ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചത് മലയാളികളായിരുന്നുവെന്നും ലോകേഷ് കനഗരാജ് പറയുന്നു.

“സെറ്റിലെ പ്രധാന നടന്മാരെല്ലാം മലയാളികളാവും, ഷൂട്ടിന് എത്തുമ്പോഴേ അവർ ഒരുമിച്ച് ഒരു സംഘമാകും. എല്ലാവരും ഒരുമിച്ച് പുറത്തുപോകുകയൊക്കെ ചെയ്യുമ്പോൾ കൂട്ടത്തിൽ ഞാൻ മാത്രമാകും ഒരേയൊരു തമിഴൻ. വിക്രത്തിൽ ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, ഗായത്രി തുടങ്ങിയവർ ഒക്കെ മലയാളയ്കൾ ആണ്. കൂലിയിലാണെങ്കിൽ സൗബിനുണ്ട്. രണ്ട ചിത്രങ്ങളുടെയും ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനും മലയാളി. സൗബിൻ ഷാഹിർ ഒരു സംവിധായകർ കൂടിയാണ് ഒരു സീനെടുക്കുമ്പോ അവരും അതെങ്ങനെ നന്നായി എടുക്കാം എന്ന് അവരും ആലോചിക്കും” ലോകേഷ് കനഗരാജ് പറയുന്നു.

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രം തനിക്ക് വലിയ ഇഷ്ടമായിയെന്നും,അദ്ദേഹം അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ് ഏറെ ഇഷ്ടമായിയെന്നും, ഒരുമിച്ച് ജോലി ചെയ്ത നടന്മാരുടെ പ്രധാനപ്പെട്ട സിനിമകൾ കണ്ട ശേഷം മാത്രമാണ് അവരുടെ കഥാപാത്രങ്ങൾ അതിനനുസരിച്ച് എഴുതുന്നത് എന്നും ലോകേഷ് കൂട്ടിച്ചേർത്തു.

Read Also:ലിയോ 2 അല്ല മാസ്റ്റർ 2 ചെയ്യാനാണ് കൂടുതൽ ആഗ്രഹം ; ലോകേഷ് കനഗരാജ്

ലോകേഷ് കനഗരാജ് രജനികാന്തിനെ വെച്ച് സംവിധാനം ചെയ്യുന്ന ‘കൂലി’ ആഗസ്റ്റ് പതിനാലിന് റിലീസ് ചെയ്യും. ചിത്രത്തിൽ രജനിയെ കൂടാതെ നാഗാർജുന, ഉപേന്ദ്ര, സൗബിൻ, സത്യരാജ്, ശ്രുതി ഹാസൻ, പൂജ ഹെഗ്‌ഡെ എന്നിവരും അഭിനയിക്കുന്നുണ്ട്. ഒരു വർഷത്തിലധികം സമയം കൊണ്ട് ചിത്രീകരിച്ച ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് വമ്പൻ സ്വീകരണമായിരുന്നു ആരാധകരിൽ നിന്ന് ലഭിച്ചത്.

Story Highlights :Malayalis are very united on the set, I love working with them; Lokesh Kanagaraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here