ഓപ്പറേഷൻ സിന്ദൂർ; സേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വാർത്താ സമ്മേളനം 6:30 ന്

ഇന്ത്യ പാകിസ്താൻ വെടിനിർത്തലിന് പിന്നാലെയുള്ള സാഹചര്യം വിശദീകരിക്കാൻ സൈനിക ഉദ്യോഗസ്ഥരുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് വൈകീട്ട് 6:30 ന്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരാണ് മാധ്യമങ്ങളെ കാണുക.
പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ അവസാന വാർത്താസമ്മേളനത്തിന് ശേഷമാണ് ഈ വാർത്താസമ്മേളനം നടക്കുന്നത്. കര, വ്യോമ, കടൽ മേഖലകളിലുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി നിർത്തിവയ്ക്കാൻ ഇന്ത്യയും പാകിസ്താൻ ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രഖ്യാപിച്ചതിന് അഞ്ച് മണിക്കൂറിന് ശേഷം, പാകിസ്താൻ വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയത്.
അതിർത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി നിർത്തിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പാകിസ്താനിലെ ബഹവൽപൂരിലുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനം തകർത്തത് ഉഗ്ര പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചായിരുന്നുവെന്നും അത് ഇന്ത്യ നൽകിയ ശക്തമായ സന്ദേശ മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Media briefing by Director General Military Operations of All Three Services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here