Advertisement

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്

May 31, 2025
2 minutes Read

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തീയറ്ററുകളിൽ.നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്.

Read Also: ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും കൈകോർക്കുന്നു

തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

അജയ് ഡേവിഡ് കോച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് സോബിൻ സോമനാണ്. ബിജിബാൽ, രാഹുൽ രാജ്, മുത്തു, ക്രിസ്റ്റി ജോബി എന്നീ നാല് പേര് ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്.

Story Highlights : Asif Ali’s ‘Abhyanthara kuttavali’ to hit theatres on June 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top