Advertisement

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

June 15, 2025
Google News 2 minutes Read

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു. കൊല്ലത്തിനും ഇരവിപുരത്തിനുമിടയിലാണ് മരം വീണത്. കന്യാകുമാരി പുനലൂർ പാസഞ്ചർ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടം. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം -കൊല്ലം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

മരണം റെയിൽവേ ട്രാക്കിന് മുകളിലുള്ള വൈദ്യുത ലൈനിലേക്ക് വീണതോടെ തീ പടരുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്ന ശ്രമങ്ങളിലേക്ക് കടന്നു. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം എടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രണ്ട് ട്രാക്കുകളിലെയും വൈദ്യുത ബന്ധം പൂർണമായി വിച്ഛേദിച്ചിട്ടുണ്ട്.

Story Highlights : Tree fell on railway track in Kollam and caught fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here