Advertisement

കടുപ്പിച്ച് ഇറാന്‍: ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക്

June 16, 2025
Google News 2 minutes Read

ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക് കടക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി ഇറാന്‍. റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരേണ്ടതുണ്ട്. അത്തരമൊരു നിര്‍ദ്ദേശം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പാര്‍ലമെന്റുമായി ഏകോപിപ്പിക്കും -ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: തത്സമയ വാർത്താ അവതരണത്തിനിടെ മിസൈൽ ആക്രമണം; ഇറാൻ വാ‍ർത്താ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം

ഇസ്രയേലിന്റെ ആക്രമണം പോലുള്ള സംഭവവികാസങ്ങള്‍ ‘ സ്വാഭാവികമായും രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളെ ബാധിക്കുമെന്നും ബഗായി പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രമേയത്തിന് ശേഷമാണ് ഇസ്രയേലിന്റെ ആക്രമണം നടന്നതെന്നും, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും ബഗായി കുറ്റപ്പെടുത്തി.

അതേസമയം, ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടായി. തത്സമയ വാര്‍ത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാര്‍ത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചാനല്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അക്രമത്തിന് ശേഷം ആക്രമണത്തിന് ശേഷവും ഇറാന്റെ ഔദ്യോഗിക ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കാന്‍ തയാറായില്ല. ചാനല്‍ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

Story Highlights : Iran to withdraw from nuclear non-proliferation treaty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here