Advertisement

സംസ്ഥാനത്തെ ആശാവർക്കേഴ്‌സിന് നിർബന്ധിത പരിശീലനം; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ആശാ സമരസമിതി

June 17, 2025
Google News 1 minute Read

സംസ്ഥാനത്തെ ആശമാർക്ക് നാളെ നിർബന്ധിത പരിശീലനം. പരിശീലന പരിപാടിയിൽ ഓണലൈനായി പങ്കെടുക്കണമെന്നാണ് നിർദേശം. ആശമാരുടെ റാലി നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് നിർബന്ധിത പരിശീലനം. ആശാ വർക്കേഴ്‌സിന്റെ സംഘടന നാളെ പണിമുടക്ക് പ്രഖ്യാപിച്ച് NHMന് കത്ത് നൽകിയിരുന്നു. .

ആശമാരുടെ സമരത്തെ തകർക്കാൻ ശ്രമമെന്ന് ആശാ സമരസമിതി നേതാവ് എം. എ. ബിന്ദു പറഞ്ഞു. നിർബന്ധിത ട്രെയിനിങ്ങിന് ഓർഡർ ഇറങ്ങിയത് സമരത്തെ തകർക്കാൻ. ജനാധിപത്യപരമായാണ് മുന്നോട്ടുപോകുന്നത്.

നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനും ആണ് നാളത്തെ ട്രെയിനിങ്. അതിനെ മുഖവിലയ്ക്കെടുക്കാതെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാവ് എം. എ. ബിന്ദു വ്യക്തമാക്കി.

Story Highlights : ashworkers continues strikes says m a bindu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here