Advertisement

എലിസബത്ത് ശത്രുവല്ല, നന്നായി ജീവിക്കട്ടേയെന്നാണ് ആഗ്രഹം, ആരോപണങ്ങള്‍ വെറും ഭാവന: ബാല

3 days ago
2 minutes Read
bala denied allegations of ex-wife dr elizabeth udayan

മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്റെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളി നടന്‍ ബാല. എലിസബത്തിനെ താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടേ എന്ന് ബാല ട്വന്റിഫോറിലൂടെ പ്രതികരിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. എലിസബത്തിനോട് ശത്രുതയില്ലെന്നും ബാല പറഞ്ഞു. ആശുപത്രി കിടക്കയില്‍ നിന്ന് എടുത്ത വിഡിയോയില്‍ ഡോ. എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. (bala denied allegations of ex-wife dr elizabeth udayan)

താനും ഭാര്യ കോകിലയും നന്നായി ജീവിച്ചുവരികയാണെന്നും എലിസബത്തും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു. അവരോട് ശത്രുതയേയില്ല. കൂടെ ജീവിച്ചിരുന്ന ആളാണ്. എല്ലാവരും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹം. ആരോപണങ്ങള്‍ തന്റെ കുടുംബത്തേയും ബാധിക്കുന്നുണ്ട്. ഭാവനയില്‍ നിന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്ന് ചോദിച്ച ബാല തനിക്കെതിരെ അവര്‍ ബലാത്സംഗ പരാതി വരെ ഉന്നയിച്ചിട്ടുണ്ടെന്നും താനങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നും കൂട്ടിച്ചേര്‍ത്തു.

Read Also: ആറന്മുള വള്ളസദ്യ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം; അവസരം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്നാണ് ആശുപത്രി കിടക്കയില്‍ നിന്നുള്ള വിഡിയോയില്‍ ഡോ. എലിസബത്ത് വ്യക്തമാക്കിയത്. നിരവധി പരാതികള്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയിട്ടും നടപടിയുണ്ടായില്ല. തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഡോ. എലിസബത്ത് ഉദയന്‍ ആരോപിച്ചിരുന്നു.

Story Highlights : bala denied allegations of ex-wife dr elizabeth udayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top