രാജസ്ഥാനില്‍ കനത്ത മഴ; അജ്മീറില്‍ വാഹനങ്ങളും കെട്ടിടങ്ങളും കനത്ത വെള്ളക്കെട്ടില്‍; 15 ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങള്‍

രാജസ്ഥാനില്‍ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. അജ്മീറില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെയും രക്ഷപ്പെടുത്തി. 15 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ പൂഞ്ചിലെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. (heavy rain in rajasthan ajmer flood sweep away vehicles)
കഴിഞ്ഞ രണ്ടുദിവസമായി രാജസ്ഥാനില്‍ ശക്തമായ മഴ തുടരുകയാണ്. അജ്മീറില്‍ പെയ്ത കനത്ത മഴയില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടായി.ഖ്വാജ ഗരീബ് നവാസ് ദര്‍ഗയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തി.
Read Also: കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം
രൂക്ഷമായ വെള്ളക്കെട്ടില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പല ജില്ലകള്‍ക്കും നല്‍കിയിരിക്കുന്നത്.സംസ്ഥാനത്തെ 15 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മുകശ്മീര്‍ പുഞ്ചിലെ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. നിരവധി വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഡല്‍ഹിയില്‍ വരുന്ന മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
Story Highlights : heavy rain in rajasthan ajmer flood sweep away vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here