ഇന്ത്യ സഖ്യയോഗം പൂർത്തിയായി

ഇന്ന് വൈകീട്ട് ചേർന്ന ഇന്ത്യ സഖ്യ യോഗം പൂർത്തിയായി. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ സഖ്യയോഗം ചേർന്നത്. ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ 24 പാർട്ടികളാണ് പങ്കെടുത്തത്. പഹൽഗാം വിഷയം, ബീഹാർ വോട്ടർ പട്ടിക, ട്രംപിൻ്റെ താരിഫുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. പാർലമെൻ്റിൽ പ്രാധന്യമനുസരിച്ച് വരുന്ന എല്ലാ വിഷയങ്ങളും ശക്തമായി ഉയർത്താൻ തീരുമാനമായി. ബീഹാർ വോട്ടർപട്ടികയിൽ പാർലമെൻറിൽ പ്രതി വിശാലമായ പ്രതിഷേധം സംഘടിപ്പിക്കും. ആഗസ്റ്റിൽ ഇന്ത്യ സഖ്യ നേതാക്കളുടെ ഓഫ്ലൈൻ യോഗം ചേരും. ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന ആവശ്യവും പാർലമെൻറ് സമ്മേളനത്തിനിടയിൽ ഉന്നയിക്കുമെന്ന് യോഗത്തിൽ തീരുമാനമായി.
ഇന്ത്യ സഖ്യയോഗം വളരെ പോസിറ്റീവായിരുന്നെന്നും പഹൽഗാം ഭീകരാക്രമണവും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും ചർച്ച ചെയ്തതായും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേർക്കാത്ത നടപടി ചോദ്യം ചെയ്യുമെന്നും ഇന്ത്യ സഖ്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം ഉണ്ടെന്ന് യോഗം ചർച്ച ചെയ്തു. കശ്മീരിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ തടവിലാക്കിയ വിഷയങ്ങളും ചർച്ചയായി. വിലക്കയറ്റം, കർഷക ആത്മഹത്യ, ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ട തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
Story Highlights : India alliance meeting completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here