Advertisement

മിഥുൻ്റെ മരണം; സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

8 hours ago
1 minute Read

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അധികൃതർക്ക് നോട്ടീസ് അയക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം അംഗം പ്രിയങ്ക് കനൂംഗോ ട്വന്റിഫോറിനോട് പറഞ്ഞു.

ഉചിതമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടും.ചട്ടങ്ങളുടെയും മാർഗനിർദേശങ്ങളുടെയും ലംഘനം ഉണ്ടായി. സുപ്രിം കോടതിയുടെ മാർഗനിർദേശങ്ങള അനുസരിച്ച് സ്കൂളുകളിൽ സുരക്ഷ ഓഡിറ്റ് നടത്തണമെന്നുമാ അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിറ്റ് നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് നടക്കും.വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും.

ഇതിനിടെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി.

Story Highlights : National Human Rights Commission on Mithun’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top