Advertisement

‘കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്; ഒരുമാസം വിശ്രമം

4 hours ago
3 minutes Read
shahrukhan

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് പരുക്കേറ്റു. പുറത്തേറ്റ പരുക്കിനെ തുടർന്ന് യു.എസിൽ ചികിത്സ തേടിയ ഷാരൂഖ് ഇപ്പോൾ കുടുംബത്തോടൊപ്പം യു.കെയിലെ വീട്ടിൽ വിശ്രമത്തിലാണ്. എന്നാൽ ഈ പരുക്ക് ഗുരുതരമല്ലെന്നും താരം വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോർട്ടുകൾ.

[Shah Rukh Khan]

മുംബൈയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷാരൂഖിന് പരുക്കേറ്റത്. ഒരു മാസത്തെ പൂർണ്ണ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ശ്രീലങ്കൻ യാത്ര ഷാരൂഖ് മാറ്റിവച്ചു. ‘കിംഗ്’ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’; റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ചിത്രം

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ‘കിംഗ്’ എന്ന ചിത്രത്തിനുണ്ട്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story Highlights : Shah Rukh Khan injured on ‘King’ set,shoot postponed as actor advised one-month rest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top