Advertisement

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം

4 hours ago
2 minutes Read
Vietnam

വിയറ്റ്‌നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

വിയറ്റ്നാമിലെ ഹാലോങ് ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമായത്. വിനോദസഞ്ചാരികൾ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കാണാതായവരെ കണ്ടെത്താൻ രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു.വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

അതേസമയം, വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹാലോംഗ് ബേ, എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് അവധിക്കാലം ആഘോഷിക്കാനായി ഇവിടെ എത്തുന്നത്. നീലയും പച്ചയും കലർന്ന വെള്ളവും മഴക്കാടുകളിൽ കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് ദ്വീപുകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

Story Highlights : Tourist boat capsizes in Vietnam’s Halong Bay; 27 deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top