Advertisement

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരെ കേസ്; ഭീതിയുണ്ടെന്ന് പാസ്റ്റര്‍ തോമസ് ജോര്‍ജ്

August 2, 2025
Google News 3 minutes Read
Case against Malayali in Rajasthan alleging forced religious conversion

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ യാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്. ഭീതിയോടെയാണ് കഴിയുന്നത് എന്ന് തോമസ് ജോര്‍ജ്. (Case against Malayali in Rajasthan alleging forced religious conversion)

ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ക്കെതിരെ എടുത്ത കേസ്. കഴിഞ്ഞ 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോര്‍ജ്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 29ന് പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഷേധവുമായി എത്തി.

Read Also: ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്; തെളിവായി ഡിജിറ്റല്‍ രേഖകള്‍

ജൂലൈ 6 ന് ബജ്‌റഗ്ദള്‍- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചു ആരാധനാലയം തകര്‍ക്കാന്‍ ജെസിബിയുമായി എത്തി. 100 ഓളം പോലീസുകാര്‍ എത്തിയാണ് തോമസ് ജോര്‍ജ് അടക്കമുള്ള വര്‍ക്ക് സംരക്ഷണം നല്‍കിയത്. എന്നാല്‍ ജൂലൈ 15 ന് ബജ്‌റഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ തോമസ് ജോര്‍ജിന് എതിരെ ദൗസ പോലീസ് കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കടുത്ത ഭീഷണി നേടുന്ന സാഹചര്യത്തില്‍ രജസ്ഥാനില്‍ നിന്നും മാറി നില്‍ക്കുകയാണ് തോമസ് ജോര്‍ജ്.

Story Highlights : Case against Malayali in Rajasthan alleging forced religious conversion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here