‘എന്റെ നെഞ്ചത്തുകൂടി കയറ്റ്, അല്ലാതെ ഈ വണ്ടി പോകില്ല’; വിദ്യാർഥികളെ കയറ്റാതെ പോയ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡ്
വിദ്യാർഥികളെ കയറ്റാതെ പോവാനൊരുങ്ങിയ സ്വകാര്യ ബസ് റോഡിൽ കിടന്ന് തടഞ്ഞ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ്. കോഴിക്കോട്-കുന്ദമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന നിയ എന്ന ബസിന് മുന്നിലാണ് ഹോം ഗാർഡിന്റെ പ്രതിഷേധം.
[Home Guard lies in front of bus]
സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. ഇതോടെ മറ്റു വഴികളില്ലാതെ ഹോം ഗാർഡ് ബസിന് മുന്നിലേക്ക് ചാടിവീണ് റോഡിൽ കിടന്നു.
Read Also: ‘ജയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന്’; സമ്മതിച്ച് സെബാസ്റ്റ്യൻ
“എന്നാൽ എന്റെ നെഞ്ചത്തുകൂടി കയറ്റ്, അല്ലാതെ ഈ വണ്ടി ഇവിടുന്ന് പോകില്ല,” എന്ന് ഹോം ഗാർഡ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഈ സംഭവം കണ്ടുനിന്ന വിദ്യാർഥികൾ ഒന്നടങ്കം കയ്യടിച്ച് ഹോം ഗാർഡിന് പിന്തുണ നൽകി. ദിവസവും തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ.
Story Highlights : ‘Get on my chest, or this bus won’t go’; Home Guard lies in front of bus that didn’t pick up students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




