താമരശ്ശേരി ചുരത്തിലൂടെ കാറിൻ്റെ ഡോറിൽ ഇരുന്ന് യുവാവിന്റെ അപകട യാത്ര; ദൃശ്യങ്ങൾ പുറത്ത്

താമരശ്ശേരി ചുരത്തിലൂടെ കാറിൻ്റെ ഡോറിൽ ഇരുന്ന് യുവാവിന്റെ അപകട യാത്ര. തമിഴ്നാട് രജിസ്ട്രേഷനിലുള്ള TN 66 X 7518 എന്ന കാറാണ് അപകടകരമായി ചുരത്തിലൂടെ യാത്ര നടത്തിയത്. ഇന്ന് ഉച്ചക്ക് പിന്നിൽ സഞ്ചരിച്ച യാത്രക്കാരൻ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
മഴ പെയ്യുന്ന സമയമായതിനാലും വളവിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും യുവാക്കൾ പാലിച്ചിരുന്നില്ല എന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതാദ്യമായിട്ടല്ല ഇതിന് മുൻപും അപകടകരമായ യാത്രകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ആ സമയങ്ങളിൽ മോട്ടോർ വാഹനവകുപ്പ് നിയമലംഘകർക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചിരുന്നു. യുവാക്കൾക്കെതിരെ തുടർ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Story Highlights : Young people’s dangerous journey through Thamarassery Pass while sitting in the car door
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here