Advertisement

ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു

September 14, 2025
Google News 1 minute Read

ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു. 46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യൻ ആയിട്ടുള്ള താരമാണ് റിക്കി ഹാറ്റൺ. 15 വർഷത്തെ ബോക്സിങ് കരിയറിൽ, ലൈറ്റ്-വെൽറ്റർവെയ്റ്റ് ഡിവിഷനിൽ നിരവധി ലോക കിരീടങ്ങളും വെൽറ്റർവെയ്റ്റിൽ ഒരു കിരീടവും അദ്ദേഹം നേടി.

തന്റെ 48 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 45 എണ്ണത്തിലും വിജയിച്ച ഹാറ്റൺ അവസാനമായി റിങ്ങിൽ എത്തിയത് 2012 ലാണ്. ലോകോത്തര ബോക്സർമാരായ കോസ്റ്റ്യ സ്യൂ, ഫ്ലോയ് ഫ്ലോയ്ഡ് മെയ്‌വെതർ, മാന്നി പാക്വിയാവോ എന്നിവരെ നേരിടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അമച്വർ, ആഭ്യന്തര റാങ്കുകളിലൂടെ ഉയർന്നു.

റിങ്ങിൽ നിന്ന് വിരമിച്ചതിനുശേഷം താൻ അനുഭവിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ഹാറ്റൺ തുറന്നുപറഞ്ഞിരുന്നു. 2005 ൽ മാഞ്ചസ്റ്ററിലെ മെൻ അരീനയിൽ നടന്ന മത്സരത്തിൽ കോസ്റ്റ സ്യൂവിനെ പരാജയപ്പെടുത്തിയാണ് അദേഹം ആദ്യമായി ലോക കിരീടം നേടുന്നത്.

Story Highlights : British boxing legend Ricky Hatton dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here