ട്രെന്‍ഡിന് പിറകേ ഒന്നും നോക്കാതെ പോകല്ലേ; വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുന്നവര്‍ ഇത് കൂടി അറിഞ്ഞിരിക്കണം
ഫാഷന്‍ ട്രെന്‍ഡുകളും മേക്കപ്പ് ട്രെന്‍ഡുകളും ഡാന്‍സ്,മ്യൂസിക് ട്രെന്‍ഡുകളും മാത്രമല്ല ചില ഹെല്‍ത്ത് ട്രെന്‍ഡുകളും റീല്‍സിലൂടെ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ റീല്‍സിലൂടെ വൈറലായ ഒരു ട്രെന്‍ഡാണ് രോഗപ്രതിരോധശേഷിക്ക് വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുക എന്നത്. വിഡിയോയില്‍ പറയുന്നത് പോലെ മഞ്ഞള്‍ ആന്റിഓക്‌സിഡന്റുകളുടെ കലവറ തന്നെയാണെങ്കിലും ട്രെന്‍ഡ് കണ്ണടച്ച് വിശ്വസിച്ച് പിന്തുടരുന്നത് വളരെ അപകടകരമാകാനുള്ള സാധ്യതയുമുണ്ട്. ഉയര്‍ന്ന ഡോസില്‍ വെറും വയറ്റില്‍ എന്നും മഞ്ഞള്‍വെള്ളം കുടിക്കുന്നത് അത്ര നല്ലതാണോ? പരിശോധിക്കാം. (Drinking Turmeric Water in the Morning May Be Hurting Your Liver)
മഞ്ഞള്‍ വെള്ളത്തിന്റെ അമിത ഉപയോഗം ഉണ്ടാക്കാനിടയുള്ള കുറവ് അപകടങ്ങള്‍ ഇവയാണ്:
യൂറിനറി ഓക്ലേറ്റ് ലെവല്‍ ഉയരുകയും ഇത് മൂത്രാശയക്കല്ലിന് കാരണമാകുകയും ചെയ്‌തേക്കാം.
മഞ്ഞള്‍ അറിയപ്പെടുന്ന ഒരു ബ്ലഡ് തിന്നറാണ്. മതിയായ രക്ത പരിശോധനയ്ക്ക് ശേഷം മാത്രം മഞ്ഞള്‍ വെള്ളം ഉപയോഗിക്കാം.
ചില ആന്റിബയോട്ടിക്കുകള്‍, വിഷാദ രോഗത്തിനുള്ള ചില മരുന്നുകള്‍, രക്തസമ്മര്‍ദത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ മുതലായവ മഞ്ഞള്‍ വെള്ളവുമായി ചേര്‍ന്ന് ചില പ്രതിപവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്.
അമിത അളവില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് അയേണ്‍ ആഗിരണം കുറയ്ക്കാന്‍ സാധ്യതയുണ്ട്.
അമിത അളവില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് നെഞ്ചിടിപ്പിന്റെ താളത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.
മഞ്ഞളിന്റെ അമിത ഉപയോഗം ചില ആളുകളില്‍ നെഞ്ചെരിച്ചില്‍, അള്‍സര്‍ എന്നിവയ്ക്ക് കാരണമാകും.
ഗര്‍ഭിണികള്‍ അമിതമായി മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതല്ല
ദീര്‍ഘകാലം അമിത അളവില്‍ മഞ്ഞള്‍ വെള്ളം ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ക്ക് കാരണമാകും.
എത്രത്തോളം മഞ്ഞളാണ് അപകടകാരി?
മഞ്ഞള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും നിത്യവും ഒരു ടീസ്പൂണില്‍ കൂടുതല്‍ മഞ്ഞള്‍പ്പൊടിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറിന്റെ നിര്‍ദേശങ്ങള്‍ കൂടി തേടുകയാണ് നല്ലത്.
Story Highlights : Drinking Turmeric Water in the Morning May Be Hurting Your Liver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




