Advertisement

പാൽ വില കൂട്ടാനുള്ള അധികാരം മിൽമയ്ക്ക്; ക്ഷീര കർഷകർക്ക് പ്രയോജനപ്പെടും വിധം വില കൂട്ടും, മന്ത്രി ജെ.ചിഞ്ചുറാണി

September 18, 2025
Google News 2 minutes Read
chinchu

ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി. ഏറ്റവും കൂടുതൽ പാലിന് വിലകൊടുക്കുന്ന സംസ്ഥാനം കേരളമാണ്.

പാൽവില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിൽ അധികമായിട്ടുള്ള പാൽ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യം മനസിലാക്കി പാൽ വില വർധനവ് സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് കണക്കിലെടുത്ത് ക്ഷീര കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള പാൽ വില വർധനവ് നടപ്പിലാക്കാനുള്ള നടപടി മിൽമ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി.

2025 ൽ ഒരു ദിവസം 2 .64 ലക്ഷം പാലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. പാലുല്പാദനത്തിൽ സ്വയം പര്യാപ്തതയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനത്തിലാണ് ഇന്ന് മിൽമയും ക്ഷീരവികസനവകുപ്പും. 2024 -2025 വർഷത്തിൽ ക്ഷീര കർഷകർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : Milma has the power to increase milk prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here