മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43, 430 രൂപ പിടിച്ചെടുത്തു
മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികൾ ഉണ്ടായിരുന്നു. കൂടാതെ, കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകുകയും ആ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും.
Story Highlights : Malappuram liquor outlet raided by Vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




