Advertisement

‘GST പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; ലോട്ടറി വില കൂട്ടില്ല’; ധനമന്ത്രി കെ എൻ ബാലഗോപാൽ

September 22, 2025
Google News 2 minutes Read

ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.

ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്താതെയും അവതരിപ്പിക്കാതെയുമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗൺസ്‌മെന്റാണ് വന്നത്. കേന്ദ്ര സർക്കാർ ഒരു കാര്യവും പഠിച്ചിട്ടില്ല. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാറില്ലെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകും; ബജറ്റ് ഉൾപ്പെടെ താളം തെറ്റും’; മന്ത്രി കെ എൻ ബാലഗോപാൽ

എല്ലാ സർക്കാരുകൾക്കും നഷ്ടമുണ്ട്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്നാണ് എല്ലാം നടക്കേണ്ടതുണ്ട്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ടപരിഹാരം നൽകണം. ഇത് തന്നെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്ന് ധനനമന്ത്രി വ്യക്തമാക്കി.

ലോട്ടറിയുടെ കാര്യത്തിൽ ഓണം ബമ്പറിന്റെ വിൽപന നടക്കുക പഴയ നികുതിയിൽ തന്നെയായിരിക്കും നടക്കുക. എന്നാൽ ഇന്ന് മുതൽ മറ്റ് ലോട്ടറികൾക്ക് പുതിയ സമ്മാന ഘടനയും പുതിയ നികുതിയും ആയിരിക്കും. വില വർധിപ്പിക്കുന്നത് എളുപ്പമായിരിക്കില്ല. നിലവിലെ വിലയിൽ തന്നെ നികുതി ഉൾപ്പെടുത്താനാണ് തീരുമാനം. ഇന്ന് മുതൽ ഇത് നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Story Highlights : Minister KN Balagopal says GST reform was done without sufficient study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here