Advertisement

തിരുമല അനിലിന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

September 24, 2025
Google News 2 minutes Read
anil (1)

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. സമഗ്ര അന്വേഷണം വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മരണത്തിൽ ബിജെപിയ്ക്ക് പങ്കുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇക്കാര്യം അറിയാമായിരുന്നെന്നും വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം അനിലിന്റെ ആത്മഹത്യയിൽ ബിജെപി നേതൃത്വത്തിന് എതിരെ സോഷ്യൽ മീഡിയയിൽ നേതാക്കളുടെ വിമർശനവും ശക്തമാവുകയാണ്. അനിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം അഞ്ജനാ ദേവി പറഞ്ഞു. തിരുമല അനിലിന്റെ പ്രതിസന്ധിയിൽ നേതൃത്വം ഇടപെട്ടില്ലെന്ന് ബിജെപി നേതാവ് ഹരിശങ്കർ ആരോപിച്ചു. ഭരണസമിതി അംഗങ്ങളായ നേതാക്കൾ പിന്തുണച്ചില്ലെന്ന് അനിൽ തന്നോട് നേരിട്ട് പറഞ്ഞതാണെന്നും ഹരിശങ്കർ പറഞ്ഞു.

Read Also: ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങും; പാലക്കാടെത്തിയ രാഹുലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ BJPയും DYFIയും

അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിന് നഷ്ടമായ തുക സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പലിശ സഹിതം തിരിച്ചു നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights : Thirumala Anil’s suicide; Investigation may be handed over to Crime Branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here