Advertisement

‘പോരാട്ടം തുടരും, മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം’: കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത പൊലീസിനെ പ്രശംസിച്ച് കെ ജെ ഷൈൻ

September 26, 2025
Google News 2 minutes Read

സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് പ്രശംസയുമായി സിപിഐഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് കെ ജെ ഷൈൻ വ്യക്തമാക്കി.

പോരാട്ടം തുടരും, സർക്കാരിന് നന്ദിയെന്നും കെ ജെ ഷൈൻ പറഞ്ഞു. ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ചെന്ന് നവരാത്രി ഐതിഹ്യം ഓർമിപ്പിച്ച് കെ ജെ ഷൈൻ പറഞ്ഞു.

അതേസമയം ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് കെ എം ഷാജഹാൻ വ്യക്തമാക്കി. സൈബർ അധിക്ഷേപ കേസിലാണ് യൂട്യൂബർ കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത്. നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ വാദം.

Story Highlights : k j shine praises police on km shajahan arest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here