Advertisement

എന്താണ് മൾട്ടിപ്പിൾ മൈലോമ? ലക്ഷണങ്ങൾ ഏതൊക്കെ? അറിയാം

September 26, 2025
Google News 1 minute Read
blood cancer

രക്തത്തിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മൈലോമ. പ്ലാസ്മ കോശങ്ങൾ അണുബാധയെ ചെറുക്കുന്നതിനായി ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നു. എന്നാൽ ഈ പ്ലാസ്മ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറുകയും രക്തകോശങ്ങളുടെ ഉത്പാദനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഈ കാൻസർ കോശങ്ങൾ അസ്ഥികളെ ദുർബലമാക്കും. ഇത് അസ്ഥികൾക്ക് ഒടിവും നടുവേദനയും ഉണ്ടാക്കും. എല്ലുകൾക്കുള്ളിലെ മജ്ജയിലാണ് (bone marrow ) ഈ കോശങ്ങൾ ഉണ്ടാവുന്നത് പിന്നീടിത് രക്തയോട്ടത്തിലൂടെ ശരീരത്തിന്റെ മാറ്റ് ഭാഗങ്ങളിലേക്കും എത്തുന്നു. ഇത് മൾട്ടിപ്പിൾ മൈലോമ അറിയപ്പെടുന്നു. ഈ കാൻസർ കോശങ്ങൾ മജ്ജയിലെ ആരോഗ്യമുള്ള രക്തകോശങ്ങളെയും ,ആന്റിബോഡികളെയും നശിപ്പിക്കുന്നു. വൃക്കകളുടെ പ്രവർത്തനത്തിനെ ബാധിക്കുന്ന ചില പ്രോട്ടീനുകളും മൾട്ടിപ്പിൾ മൈലോമ കോശങ്ങൾ ഉത്പാദിപ്പിക്കുന്നു.
ഇതിനാൽ ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ കുറയുകയും പ്രതിരോധശേഷി നഷ്ടപെട്ട് രോഗബാധിതരാവാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ ;

  • മൾട്ടിപ്പിൾ മൈലോമ എല്ലുകളെ ദുർബലപ്പെടുത്തുന്നു. ഇത് ചെറിയ പരുക്കുകൾ സംഭവിക്കുമ്പോൾ പോലും എല്ലുകൾ ഒടിയുന്നതിന് കാരണമാകും.
  • മജ്ജയിലെ പ്ലാസ്മ കോശങ്ങളുടെ ഉത്പാദനത്തെ കാൻസർ ബാധിക്കുന്നതിനാൽ ശരീരത്തിന് ക്ഷീണം ,തളർച്ച , ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് , ചർമ്മത്തിന് ഉണ്ടാകുന്ന വിളർച്ച എന്നിവ അനുഭവപ്പെടുന്നു.
  • മൾട്ടിപ്പിൾ മൈലോമ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കാലുകളിലെ വീക്കം ,അമിത ദാഹം , മൂത്രത്തിന്റെ നിറത്തിന് ഉണ്ടാകുന്ന വ്യത്യാസം ,മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
  • എല്ലുകൾക്ക് അതി കഠിനമായ വേദന അനുഭവപ്പെടും. നട്ടെല്ല്, വാരിയെല്ല്, അരക്കെട്ട്, എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുക. തുടർച്ചയായോ ഇടവിട്ടോ വേദന ഉണ്ടാകാം.
  • മൾട്ടിപ്പിൾ മൈലോമ ഹൈപ്പർകാൽ‍സീമിയയ്ക്ക് കാരണമായേക്കാം. രക്തത്തിൽ അമിതമായി കാൽസ്യം ഉണ്ടാകുന്നതാണ് ഹൈപ്പർകാൽ‍സീമിയ. എല്ലുകൾക്ക് തകരാർ സംഭവിക്കുമ്പോഴോ , രക്തത്തിലേക്ക് കാത്സ്യം കലരുന്നതിനാലോ ആകാം ഇത് ഉണ്ടാകുന്നത്.

രക്തപരിശോധനയിലൂടെ രോഗമുണ്ടോയെന്ന് കണ്ടെത്താം.ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്ന് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

Story Highlights : Symptoms of multiple myeloma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here