ഛത്തീസ്‌ഗഡിൽ സ്റ്റീൽ ഫാക്ടറിയിൽ അപകടം; 6 തൊഴിലാളികൾ മരിച്ചു
ഛത്തീസ്‌ഗഡിലെ സ്വകാര്യ സ്റ്റീൽ പ്ലാൻറ്റ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം. വ്യാവസായിക കേന്ദ്രമായ സിൽതാരയിലെ ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ആണ് അപകടം ഉണ്ടായത്. ഫാക്ടറിയിൽ ഉണ്ടായിരുന്ന മറ്റ് 6 പേർക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണാണ് അപകടം.
Story Highlights : Accident at steel factory in Chhattisgarh; 6 workers killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




