ഭിന്നശേഷിക്കാരുടെ നിയമനം; വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ സിറോ മലബാർ സഭ
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കെതിരെ സിറോ മലബാർ സഭ. ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നു എന്ന പ്രസ്താവന ദുരുദ്ദേശപരവും തെറ്റിദ്ധാരണജനകവുമാണ്. വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പോയ്കൊള്ളു എന്ന ധിക്കാരപൂർവമായ മറുപടി ആണ് ലഭിക്കുന്നതെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. തൊഴിലാളികൾക്ക് പ്രാമുഖ്യം നൽകുന്ന സർക്കാർ ഭരിക്കുമ്പോൾ അധ്യാപക വൃത്തിയിലേർപ്പെട്ടിരിക്കുന്നവർക്ക് നീതി ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിക്കേണ്ടതുണ്ടോ എന്നും സഭ ചോദിച്ചു.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും സുപ്രീംകോടതിക്കും നൽകിയിട്ടുണ്ട്.
Story Highlights : Syro Malabar Church against Education Minister for appointment of differently-abled persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




