റിമ കല്ലിങ്കലിന്റെ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 7-ന് ഐഎക്‌സ് യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ , യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ലോക പ്രീമിയർ ചെയ്യാനൊരുങ്ങുന്നു. ഈ അഭിമാനകരമായ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
Read Also: ‘ഓങ് ബാക്ക് ‘ ടീമിനൊപ്പം കൈകോർത്ത് കാട്ടാളൻ ;പെപ്പെ ചിത്രത്തിന് തായ്ലാന്‍ഡില്‍ തുടക്കം
‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. സഹ നിർമാണം-സന്തോഷ് കോട്ടായി. ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ റിലീസിന് മുമ്പ് തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കി. TIME അന്താരാഷ്ട്ര ചലച്ചിത്രമേള, CinéV- CHD അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 16-ന് ‘തിയേറ്റർ’ പ്രദർശനത്തിനെത്തും.
Story Highlights : Theater: The Myth of Reality’ to be screened at International Film Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




