Advertisement

റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎം പെണ്‍ പ്രതിരോധം സംഗമം; പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് കെ ജെ ഷൈന്‍

October 2, 2025
Google News 2 minutes Read
rini

നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ്‍ പ്രതിരോധം എന്ന പേരിലാണ് സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി ട്വന്റിഫോറിനോട് പറഞ്ഞു.

ഇപ്പോള്‍ പോലും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന മാനസികമായ ഭയമുണ്ട്. എന്നാല്‍ പോലും ഇവിടെ വരാന്‍ തയാറായതിന്റെ കാരണം സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്ക് കൂടി ഉണ്ട് തോന്നിയത് കൊണ്ടാണ് – റിനി വേദിയില്‍ പറഞ്ഞു.

Read Also: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

മറ്റൊരു പാര്‍ട്ടിയുമായി നടത്തുന്ന ഗൂഢാലോചനയാണ് എന്ന തരത്തിലേക്ക് വരും എന്നുള്ള കാര്യമുണ്ട്. എനിക്ക് സംസാരിക്കാനുള്ള വേദികളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കണം എന്നുള്ളതാണ്. അതില്‍ പാര്‍ട്ടി എന്നുള്ളതില്ല. പ്രത്യേകിച്ച് ഒരു രാഷ്ട്രീയം എന്ന് ചിന്തിച്ചിട്ടല്ല ഈ വേദിയില്‍ വന്നത് – റിനി ട്വന്റിഫോറിനോട് പറഞ്ഞു.

സമീപകാലത്ത് സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ സിപിഐഎം നേതാവ് കെ ജെ ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്താനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞു. പരിപാടി മുന്‍മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു.

Story Highlights : Rini Ann George in CPIM programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here