കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ദമ്മാമില്‍ എത്തി; ഊഷ്മളമായി വരവേറ്റ് ഒഐസിസി
ഒഐസിസി ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ദമ്മാമില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. (Congress leader jyothikumar chamakkala arrives in Dammam)
പ്രവിശ്യയില്‍ ആതുരസേവന രംഗത്ത് ദീര്‍ഘകാലമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന അമൃതം 2025, ഈ വര്‍ഷത്തെ പി.എം നജീബ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് മികവ് 2025 എന്നീ സംയുക്ത പരിപാടികളുടെ മുഖ്യാതിഥി ആയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2025 ഒക്ടോബര്‍ 03 വെള്ളിയാഴ്ച ദമ്മാം കോര്‍ണിഷിലെ ഹെറിറ്റേജ് വില്ലേജിലാണ് പരിപാടി അരങ്ങേറുന്നത്.
സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം എന്നിവര്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. പ്രോവിന്‍സ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രോവിന്‍സ് കമ്മിറ്റി ട്രഷറര്‍ പ്രമോദ് പൂപ്പാല, പ്രോവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പികെ അബ്ദുല്‍ കരീം, ഷംസ് കൊല്ലം, പ്രോവിന്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സി ടി ശശി ആലൂര്‍, സക്കീര്‍ പറമ്പില്‍, മറ്റു ഭാരവാഹികളായ റഷീദ് പത്തനാപുരം, ഷിനാസ് സിറാജുദ്ദീന്‍, സുബൈര്‍ പാറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Story Highlights : Congress leader jyothikumar chamakkala arrives in Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




