Advertisement

ഥാറിൽ മാറ്റം വരുത്തി വീണ്ടും ഇറക്കി മഹീന്ദ്ര; വില 9.99 ലക്ഷം മുതൽ

October 4, 2025
Google News 1 minute Read

ലൈഫ് സ്റ്റൈൽ എസ്‌യുവി പതിപ്പായ ഥാർ ‌മാറ്റങ്ങളുമായി വീണ്ടും വിപണിയിലെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങളുമായാണ് മഹീന്ദ്ര ഥാർ എത്തിച്ചിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ എത്തുന്ന പുതിയ ഥാറിന് 9.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പെട്രോൾ-ഡീസൽ‌ എഞ്ചിനുകളിലാണ് വാഹനം വരുന്നത്.

ഹാർഡ് ടോപ്പിൽ മാത്രമായിരിക്കും പുതിയ ഥാർ ലഭിക്കുക. നിലവിലുള്ള മോഡലിനുള്ളതിനേക്കാൾ 32,000 രൂപ കുറവാണ് ഇപ്പോൾ പുറത്തിരിക്കുന്ന മോഡൽ. മുൻവശത്തെ ഗ്രില്ലിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പ്, ടെയ്ൽലാമ്പ്, അലോയി വീൽ എന്നിവയുടെ ഡിസൈനിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. 10.24 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയാണ് വരുന്നത്. പിൻഭാഗത്ത് പാർക്കിംഗ് ക്യാമറയും റിയർ വാഷറും വൈപ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പുതിയ മോഡലിൽ ഡ്രൈവർ സീറ്റിൽ ഇന്ധന ടാങ്ക് തുറക്കാനായി സ്വിച്ചും നൽകിയിട്ടുണ്ട്. എൻജിനിൽ മാറ്റങ്ങളൊന്നും തന്നെയില്ല. 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ, 1.5 ലിറ്റർ സിആർഡിഇ ഡീസൽ എന്നീ ഓപ്ഷനുകളിലാണ് എത്തുന്നത്. ആറ് സ്പീഡ് മാനുവൽ-ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഈ എൻജിനൊപ്പം നൽകിയിരിക്കുന്നത്.

Story Highlights : 2025 Mahindra Thar Facelift 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here