രോഹിതിനെ മാറ്റി; ഏകദിനത്തിലും ഇനി ഗിൽ നയിക്കും
ഇന്ത്യൻ ഏകദിന ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. രോഹിത് ശർമക്ക് പകരക്കാരനായാണ് ഗില്ലിനെ വരവ്. ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റൻ. രോഹിത്തും വിരാട് കോലിയും ടീമിൽ ഇടം നേടി. ട്വന്റി 20 ടീമിനെ സൂര്യ കുമാർ യാദവ് നയിക്കും. സഞ്ജു ടീമിൽ തുടരും.
രോഹിത്തിനെ തീരുമാനം അറിയിച്ചതായി ബി സി സി ഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. 2027 ലോകകപ്പ് മുൻനിർത്തിയാണ് തീരുമാനം. പരിക്കേറ്റ ഹാർദിക് പണ്ഡ്യക്ക് പകരം നിതീഷ് കുമാർ റെഡി ഏകദിന ട്വന്റി 20 ടീമുകളിൽ ഇടം നേടി. രവീന്ദ്ര ജഡേജക്ക് ഏകദിന ടീമിൽ ഇടമില്ല
ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ഗിൽ ക്യാപ്റ്റനാകും എന്ന അഭ്യൂഹത്തെ ശരിവെക്കുന്നതാണ് ഈ തീരുമാനം. രോഹിത് ശർമയും വിരാട് കോഹ്‍ലിയും ബാറ്റർമാരായി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബർ 19ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഗിൽ ടീമിനെ നയിക്കും.
ഇതോടെ 26-കാരനായ ഗിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ നേതൃസ്ഥാനത്തെത്തി. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായ ഗിൽ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. 38-കാരനായ രോഹിത് 2021 ഡിസംബർ മുതലാണ് ഇന്ത്യയുടെ സ്ഥിരം ഏകദിന ക്യാപ്റ്റനായത്. രോഹിതിന്റെ കീഴിലുള്ള 56 ഏകദിനങ്ങളിൽ 42 എണ്ണത്തിലും വിജയിച്ചപ്പോൾ 12 എണ്ണത്തിൽ പരാജയപ്പെട്ടു.
2018ൽ താൽക്കാലിക ക്യാപ്റ്റനായും 2023ൽ സ്ഥിരം ക്യാപ്റ്റനായും ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം നേടിക്കൊടുത്തത് രോഹിതാണ്. കൂടാതെ രോഹിതിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം ചൂടിയതും രോഹിതിന്റെ നേതൃത്വത്തിലാണ്. മെയ് മാസത്തിൽ രോഹിത് ടെസ്റ്റിൽ വിരമിച്ചതിനെ തുടർന്നാണ് ഗിൽ ടെസ്റ്റ് ക്യാപ്റ്റനായത്.
Story Highlights : shubman gill odi indian captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




