യുഡിഎഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി മംഗലം പഞ്ചായത്ത് വികസന സദസ്; മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം
യുഡിഎഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി മലപ്പുറം മംഗലം പഞ്ചായത്ത് വികസന സദസ് നടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. പഞ്ചായത്ത് പ്രസിഡന്റും കെടി ജലീല്‍ എംഎല്‍എയും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായാണ് വികസന സദസ് നടത്തിയത് എന്ന് കോണ്‍ഗ്രസ് മംഗലം മണ്ഡലം പ്രസിഡന്റ് എ കെ സലീം ട്വന്റിഫോറിനോട് പറഞ്ഞു.
വികസന സദസ് ധൂര്‍ത്തെന്നും സഹകരിക്കേണ്ടെന്നുമായിരുന്നു യുഡിഎഫ് നിലപാട്. എന്നാല്‍, യുഡിഎഫ് ഭരിക്കുന്ന മംഗലം പഞ്ചായത്ത് ഇന്നലെ വികസന സദസ് നടത്തി. ഇതോടെയാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്ലീം ലീഗ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ രംഗത്ത് വരുന്നത്. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവിടെയല്ല, പഞ്ചായത്ത് പ്രസിഡന്റും കെടി ജലീലും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായാണ് വികസന സദസ് നടത്തിയത് എന്നാണ് കോണ്‍ഗ്രസ് മംഗലം മണ്ഡലം പ്രസിഡന്റ് എകെ സലീം പറയുന്നത്.
വികസന സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധികളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്തുമ്മക്കുട്ടി,സ്ഥിരം സമിതീ അധ്യക്ഷന്‍ ടിപി ഇബ്രാഹിം കുട്ടി എന്നിവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് നല്‍കി. വികസന സദസുമായി സഹകരിക്കണമെന്ന് മുസ്ലിം ലീഗ് നിര്‍ദ്ദേശിച്ചിരുന്നു. ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്ന് വിശതീകരിച്ചു പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
Story Highlights : Mangalam Panchayat Development Committee rejects UDF boycott calls and conduct VIkasana Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




