പണം നൽകിയാൽ വിഡിയോസും ഫോട്ടോസും സൂക്ഷിക്കാം ;പുത്തൻ മാറ്റവുമായി സ്നാപ്ചാറ്റ്
ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാനായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി സ്‌നാപ്പ്ചാറ്റ് . പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അഞ്ച് ജി ബി യ്ക്ക് മുകളിൽ സ്റ്റോറേജ് ഉള്ളവർ പണം നൽകേണ്ടതായി വരും. 2016 ൽ സ്നാപ്ചാറ്റ് മെമ്മറീസ് ഫീച്ചർ പുറത്തിറക്കിയിരുന്നു . ഈ ഫീച്ചർ വഴി ഉപയോക്താക്കൾ മുൻപ് അയച്ചിരുന്ന വിഡിയോസും ഫോട്ടോസും സൂക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇനി മുതൽ ഈ സേവനങ്ങൾ ലഭ്യമാകാൻ പണം നൽകേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്.
സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങൾ പെയ്‌ഡ് പ്ലാനാക്കി മാറ്റുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും എന്നാൽ നൽകുന്ന പണത്തിനുള്ള സേവനങ്ങൾ യൂസര്‍മാര്‍ക്ക് ഉറപ്പാക്കുമെന്നും സ്‌നാപ് അധികൃതര്‍ വ്യക്തമാക്കുന്നു. മെമ്മറി ഫീച്ചർ കൂടുതൽ മികച്ചതാക്കാനാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ കമ്പനി എത്തിയത്. ഒരു ട്രില്യണിലധികം പോസ്റ്റുകള്‍ സ്‌നാപ്‌ചാറ്റ് ഉപയോക്താക്കൾ മെമ്മറീസ് ഫീച്ചർ ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് പുതിയ പ്ലാനുകളിൽ ഉള്ളത്. 100 GB, 256 GB, 5TB സ്റ്റോറേജ് എന്നിങ്ങനെയാണ് പുതിയ സ്റ്റോറേജ് ഓപ്ഷനുകൾ. സ്റ്റോറേജ് ലഭിക്കാനായി എത്ര രൂപയുടെ പ്ലാനുകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത് എന്നതിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Read Also: ഇൻസ്റ്റ ഇനി തുറക്കുമ്പോൾ ഇനി റീൽസ് മാത്രം; പരീക്ഷണം ആദ്യം നടക്കുക ഇന്ത്യയിൽ
ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ മെമ്മറീസ് 5ജിബി-യിൽ കൂടുതൽ ആണെങ്കിൽ 100 ജിബി സ്റ്റോറേജ് പ്ലാനിലേക്ക് അവർ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. കമ്പനിയുടെ ഈ പുതിയ തീരുമാനം ഉപയോക്താക്കൾക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
Story Highlights : Snapchat is preparing to charge users
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




